District News
കൊച്ചി: കേരള പൊലിസ് സ്പോര്ട്സ് മീറ്റ് 2026 ന്റെ ഭാഗമായി ലഹരിക്കെതിരെ സംഘടിപ്പിക്കുന്ന മാരത്തണിനോടനുബന്ധിച്ച് കൊച്ചിയില് ഇന്ന് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.
സംസ്ഥാനത്തുടനീളം പര്യടനം നടത്തി ദീപശിഖാ പ്രയാണം ഇന്ന് വൈകുന്നേരം നാലിന് കളമശേരി ഡെക്കാത്തലണിനു സമീപം എത്തും. തൃക്കാക്കര എസിപി ബിജോയ് ചന്ദ്രന് ദീപശിഖ ഏറ്റുവാങ്ങും. തുടര്ന്ന് നിരവധി വാഹനങ്ങളുടെയും സൈക്കിളുകളുടെയും അകമ്പടിയോടെ ആയിരത്തോളം മാരത്തണ് ഓട്ടക്കാരുടെ പങ്കാളിത്തത്തോടെ ഇടപ്പള്ളി - പാലാരിവട്ടം വഴി കലൂര് ജവഹര്ലാല് നെഹ്റു സ്റ്റേഡിയത്തില് ദീപശിഖ എത്തിക്കും. സിറ്റി പൊലിസ് കമ്മിഷണര് എസ്. കാളിരാജ് മഹേഷ് കുമാര് ദീപശിഖ ഏറ്റുവാങ്ങും.
ദീപശിഖാ പ്രയാണവും മാരത്തണ് സംഘവും കടന്നുപോകുന്ന കളമശേരി എസ് സിഎംഎസ് മുതല് കലൂര് സ്റ്റേഡിയം വരെയുള്ള ഭാഗങ്ങളില് എന്എച്ച്-544, ആലുവ - എറണാകുളം പിഡബ്ല്യുഡി റോഡ്, സ്റ്റേഡിയം പരിസരം എന്നിവിടങ്ങളില് ഇന്ന് വൈകുന്നേരം മൂന്നു മുതല് ഏഴുവരെ ഭാഗിക ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. യാത്രക്കാര് ഗതാഗത നിയന്ത്രണങ്ങളോട് സഹകരിക്കുകയും ബദല് റോഡുകള് ഉപയോഗപ്പെടുത്തുകയും ചെയ്യണമെന്ന് കൊച്ചി സിറ്റി പൊലിസ് അറിയിച്ചു.
Kerala
കൊച്ചി: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ സന്ദർശനം പ്രമാണിച്ച് തിങ്കളാഴ്ച രാവിലെ മുതൽ കൊച്ചിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 10 മുതൽ അങ്കമാലിയിൽ നിന്ന് ആലുവയിലേക്ക് ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.ഇത്തരം വാഹനങ്ങൾ കാലടി പെരുമ്പാവൂർ പുത്തൻകുരിശ് വഴി എറണാകുളത്തേയ്ക്ക് പോകേണ്ടതാണ്.
12:40 മുതൽ 2 മണി വരെ അങ്കമാലിയിൽ നിന്ന് ആലുവ ഭാഗത്തേക്ക് യാതൊരുവിധ വാഹനങ്ങളും കടത്തിവിടുന്നതല്ല. എയർപോർട്ടിൽ നിന്ന് വരുന്ന വാഹനങ്ങൾ 1:25 മുതൽ 2 മണി വരെ മറ്റൂർ നായത്തോട് വഴി പോകേണ്ടതാണ്.
1 :20 മുതൽ 2 വരെ അത്താണിയിൽ നിന്ന് ആലു ഭാഗത്തേക്ക് ഒരു വാഹനവും കടത്തി വിടുന്നതല്ല. പറമ്പയം ,ദേശം , പറവൂർ കവല, തോട്ടക്കാട്ടുകര ,അത്താണിതുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള വാഹനങ്ങൾക്ക് 1:30 മുതൽ 2 വരെമെയിൻ റോഡിലേക്ക് പ്രവേശനമില്ല.
ബൈപ്പാസ് ജംഗ്ഷൻ പുളിഞ്ചോട് ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് മെയിൻ റോഡിലേക്ക് ഉച്ചയ്ക്ക് 1:35 മുതൽ 2 വരെ ഒരു വാഹനവും കടത്തി വിടുന്നതല്ല. സിറ്റിയിൽ നിന്ന് വരുന്ന ഭാരവാഹനങ്ങൾ രാവിലെ 10 മുതൽ കണ്ടെയ്നർ റോഡ് ചേരാനല്ലൂർ വരാപ്പുഴ കൂടി പോകേണ്ടതാണ്.
വൈകുന്നേരം 4 :15 മുതൽ 6 വരെ സിറ്റിയിൽ നിന്ന് വരുന്ന ഒരു വാഹനവും മെയിൻ റോഡ് വഴി കടത്തിവിടുന്നതല്ല. ഇവിടുന്ന് വരുന്ന വാഹനങ്ങൾ കണ്ടെയ്നർ റോഡ് വഴി പോകേണ്ടതാണ്. തോട്ടക്കാട്ടുകര പറവൂർ കവല ദേശം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള വാഹനങ്ങൾ വൈകുന്നേരം 5 :20 മുതൽ 6 മണി വരെ മെയിൻ റോഡിലേക്ക് പ്രവേശിപ്പിക്കില്ല.
District News
ആലപ്പുഴ: ലഹരിക്കെതിരേ കേരള പോലീസ് സംസ്ഥാന വ്യാപകമായി നടത്തുന്ന ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നാളെ തൂഫാൻ ജാഗരൻ ബഹുജന റാലി നടത്തും. ഇതിന്റെ ഭാഗമായി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
ഉദ്ഘാടന പരിപാടി നടക്കുന്ന ലിയോ തേർട്ടീന്ത് സ്കൂൾ ഓഡിറ്റോറിയം ഭാഗത്ത് ഉച്ചയ്ക്കു ശേഷം വാഹനങ്ങൾ കടത്തിവിടുന്നതല്ല. തെക്കുനിന്ന് ബൈപാസ് ഒഴിവാക്കി വരുന്ന വാഹനങ്ങൾ ആലപ്പുഴ വെള്ളക്കിണർ-വഴിച്ചേരി-ശവക്കൊട്ടപാലം വഴി ചേർത്തല ഭാഗത്തേക്ക് പോകണം. വടക്കുനിന്ന് ബൈപാസ് ഒഴിവാക്കി വരുന്ന വാഹനങ്ങൾ ശവക്കോട്ട പാലം-മട്ടാഞ്ചേരിപാലം-വൈഎംസിഎ പാലം വഴി അമ്പലപ്പുഴ ഭാഗത്തേക്ക് പോകണം. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം നിർവഹിക്കും.
Kerala
കൊച്ചി: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ സന്ദർശനത്തോട് അനുബന്ധിച്ച് കൊച്ചിയിലും ചങ്ങനാശേരിയിലും ഇന്ന് ഗതാഗത നിയന്ത്രണം. ഡൽഹിയിൽനിന്നു വിമാനമാർഗം നെടുമ്പാശേരിയിൽ ഇറങ്ങുന്ന ഉപരാഷ്ട്രപതി അവിടെനിന്നു ഹെലികോപ്റ്ററിലാണു ചങ്ങനാശേരിയിലെത്തുന്നത്. പെരുന്നയിൽനിന്നു കാറിൽ എസ്ബി കോളജിലെത്തും.
ചങ്ങനാശേരിയിൽ എസ്ബി, എൻഎസ്എസ് കോളജുകളുടെ പരിസരപ്രദേശങ്ങളിൽ ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. വൈകിട്ട് 3.30നു കോളജിലെ കാവുകാട്ട് ഹാളിൽ നടക്കുന്ന എസ്ബി കോളേജ് ശതാബ്ദി സമാപന ചടങ്ങിൽ ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ മുഖ്യാതിഥിയാകും. ഗവർണർ രാജേന്ദ്ര ആർലേക്കർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.
ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന് പുറമേ കേരള ബ്ലാസ്റ്റേഴ്സ് - ഇന്റർ കാശി ഐഎസ്എൽ മത്സരവും കാരണമാണ് എറണാകുളത്ത് ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുക. എറണാകുളത്ത് ഇന്ന് വൈകുന്നേരം അഞ്ച് മണി മുതൽ ഏഴ് മണി വരെയാണ് ഗതാഗത നിയന്ത്രണം.
വൈകുന്നേരം നഗരത്തിലേക്ക് വരുന്നവർ തിരക്ക് ഒഴിവാക്കാൻ മെട്രോ ട്രെയിനുകളെ ആശ്രയിക്കുന്നതാകും ഉചിതം. അത്യാവശ്യ യാത്രക്കാർ പോലീസ് നിർദ്ദേശിക്കുന്ന ബദൽ പാതകൾ ഉപയോഗിക്കുകയെന്നും അധികൃതർ വ്യക്തമാക്കി.
Kerala
കൊച്ചി: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തില് വെള്ളിയാഴ്ച ഗതാഗത നിയന്ത്രണം. നേവല് ബേസ്, തേവര, എംജി റോഡ്, ജോസ് ജംഗ്ഷന്, ബിടിഎച്ച്, പാര്ക്ക് അവന്യു റോഡ്, മേനക, ഷണ്മുഖം റോഡ് എന്നിവിടങ്ങളിലാണ് ഗതാഗത നിയന്ത്രണം ഉണ്ടാക
രാവിലെ 10 മുതല് ഉച്ചയ്ക്ക് രണ്ട് വരെയാണ് ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്. പാലാ സെന്റ് തോമസ് കോളജിൽ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത ശേഷം രാഷ്ടപതി കോട്ടയത്തേയ്ക്ക് തിരിച്ചിരുന്നു.
തുടർന്ന് ഹെലികോപ്റ്ററിൽ കോട്ടയം പോലീസ് ഗ്രൗണ്ടിൽ ഇറങ്ങി റോഡ് മാർഗം കുമരകത്തേക്ക് പോകും. കുമരകത്താണ് ഇന്ന് തങ്ങുക. വെള്ളിയാഴ്ച രാവിലെ കുമകരകത്ത് നിന്ന് റോഡ് മാർഗം കോട്ടയം പോലീസ് ഗ്രൗണ്ടിൽ എത്തിയ ശേഷം കൊച്ചിയിലേക്ക് പോകും.
രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയിലാണ് ജില്ല. വെള്ളിയാഴ്ച കൊച്ചിയിലാണ് രാഷ്ട്രപതിയുടെ പരിപാടികള്.